ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യവും ഹമാസും അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്.

ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന്‍ കൊല്ലപ്പെട്ടത്.

spot_img

Related news

മഴ, ചായ, ജോൺസൻ മാഷ്… ആഹാ അന്തസ്സ്; മെയ് 21 അന്താരാഷ്‌ട്ര ചായ ദിനം

ഏതാണ് നല്ല ചായ എന്ന ചോദ്യത്തിനുത്തരം പലതാണെങ്കിലും ചായ കുടിക്കാന്‍ പോകാം...

അനുകമ്പയുടെയും കരുതലിന്റെയും മാലാഖമാര്‍; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ...

മെയ് 3; ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം മൗലികവകാശമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും...

‘അമ്മ’യ്ക്കരികില്‍ നിത്യവിശ്രമം; ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹം കബറടക്കി. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നിത്യവിശ്രമം കൊള്ളും.

അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ...