മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ് പി സ്ഥാനം ഒഴിഞ്ഞ എസ് ശശിധരന്‍ ഐപിഎസ്. പൊലീസിനെതിരെ ആരോപണങ്ങള്‍ വരാമെന്നും അതില്‍ ഭാഗമായില്ലെങ്കില്‍, കൈകള്‍ ശുദ്ധമാണെങ്കില്‍ യാതൊന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി പരാതിയില്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം? മലപ്പുറത്തുകാര്‍ വളരെ നല്ല മനുഷ്യര്‍, സമാധാന പ്രിയരാണ്. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടുതലല്ല. എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി പരാതിയില്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ്. പി വി അന്‍വര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. വൈകാതെ ഇത് തെളിയിക്കാനാവും,’ ശശിധരന്‍ പറഞ്ഞു.