ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് വി.എസ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

പട്ടം എസ്.യു.ടി ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 23 ന് രാവിലെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
അതേസമയം, വി.എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ചേരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ആരോഗ്യനില വിലയിരുത്തുന്നത്.




