കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകവെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമർപ്പിച്ചതും. തുടർന്ന് ഡി കെ ശിവകുമാറിന്റെ പേര് മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. എട്ടുതവണ എംഎൽഎയായ ശിവകുമാർ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് പാർട്ടി രാഷ്ട്രീയ അസ്ഥിരത നേരിട്ട സാഹചര്യത്തിൽ, ശിവകുമാറാണ് ശക്തമായ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്.

spot_img

Related news

സൗത്ത് ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; 20 പേർ മരണപ്പെട്ടു, നിരവധി പേർ ചികിത്സയിൽ

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതൽ തടങ്കലിലാക്കാൻ ഡൽഹി പൊലീസിന്റെ നീക്കം

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍...

കൊളുക്കുമലയിൽ ചെന്നൈ സ്വദേശി കൊക്കയിലേക്ക് ചാടി മരിച്ചു; ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന് സംശയം

കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400...

ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; 18-കാരി കൊല്ലപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പരുക്ക്!

ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന...