പാലക്കാട്: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്‍ഡ്ക്ഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പരുതൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയെന്ന നിലയിലും നാടക സിനിമ പ്രവര്‍ത്തകയെന്ന നിലയിലും ഉള്ള തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി അവര്‍ പങ്കുവെച്ചു. ശ്രീപതി ട്രസ്റ്റ് ചെയര്‍മാന്‍ എംകെ പരമേശ്വരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വാസുദേവന്‍, പ്രിന്‍സിപ്പാള്‍ ഡോ. എസ്പി സുബ്രഹ്മണ്യന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, പിടിഎ പ്രസിഡന്റ് വി മണികണ്ഠന്‍, വിദ്യാര്‍ഥി പ്രതിനിധി അഭിരാമി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. സാഗര്‍ എം നാരായണന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.