ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത്! ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും

ന്യൂഡല്‍ഹി : ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും. സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിത്.ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്.നാല് പൂര്‍ണചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്.ഈ വര്‍ഷത്തെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണിത്.രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്.ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാനാകും.

വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു.1979 ലാണ് ഈ പ്രതിഭാസത്തിന് സൂപ്പര്‍ എന്ന പേര് കിട്ടുന്നത് . ഇനി വരുന്ന അടുത്ത മൂന്ന് പൂര്‍ണ്ണചന്ദ്രന്മാരും സൂപ്പര്‍മൂണ്‍ ആയിരിക്കും.ഇനി അടുത്ത സൂപ്പര്‍ മൂണിനെ കാണാനാകുന്നത് സെപ്റ്റംബര്‍ 17 ഒക്ടോബര്‍ 17 നവംബര്‍ 15 എന്നീ തീയതികളില്‍ ആണ്.

spot_img

Related news

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ...

ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍...

കനത്ത മഴയും ചുഴലിക്കാറ്റും; ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ടീമിന്റെ മടക്ക യാത്ര വൈകും

ബാര്‍ബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ...

ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍...

ഒമാനിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഇടപെട്ട് മുനവ്വറലി തങ്ങൾ

കോഴിക്കോട്: ഒമാനിലെ ജയിലിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം...