കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ് നല്‍കി പൊലീസ്. 10 വാഹനങ്ങള്‍ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കോളജില്‍ ഓണാഘോഷം നടക്കുന്നതിനിടെയാണ് ആഡംബര കാറുകളില്‍ റോഡിലൂടെ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കേസെടുത്തത്. ആര്‍ടിഒയും കേസ് എടുത്തിരുന്നു.