മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍


മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍. ടീമുടമകളില്‍ സഞ്ജു പങ്കാളിത്തം വഹിച്ച കാര്യം ക്ലബ്ബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി.

സഞ്ജു സാംസണ്‍ എം.എഫ്.സി.യില്‍ ഓഹരികള്‍ സ്വന്തമാക്കുമെന്ന് കഴിഞ്ഞയാഴ്ച മുതല്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്സാ കൊച്ചിയെ തോല്‍പ്പിച്ച് ഗംഭീര തുടക്കമാണ് മലപ്പുറം എഫ്.സി.ക്ക് ലഭിച്ചത്.

ബിസ്മി ഗ്രൂപ്പ് എം.ഡി. വി.എ. അജ്മല്‍ ബിസ്മി, അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാമ്പ്ര എന്നിവര്‍ നിലവില്‍ മലപ്പുറം എഫ്.സി.യുടെ സഹ ഉടമകളാണ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് മലപ്പുറം എഫ്.സി.യുടെ ഹോം ഗ്രൗണ്ട്

spot_img

Related news

മദ്രസകള്‍ക്കെതിരായ നീക്കം പ്രതിഷേധാര്‍ഹമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ് സംസ്ഥാന...

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി...

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....