‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് തീര്‍പ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ച് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതിനെ രൂക്ഷഭാഷയില്‍ കോടതി വിമര്‍ശിച്ചു. അതിലൊരാള്‍ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അപ്പോള്‍ മാത്രമേ അവര്‍ക്കത് മനസിലാക്കാനാവൂ’ എന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. അത്തരം അവസ്ഥകളില്‍ കേസ് തീര്‍പ്പാക്കല്‍ നിരക്ക് ജഡ്ജിമാരുടെ ജോലി അളക്കാനുള്ള ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു.

2023 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത് പ്രൊബേഷന്‍ കാലയളവിലെ പ്രകടനം മോശമായിരുന്നു എന്നും വേണ്ടത്ര കേസുകള്‍ പരിഗണിച്ചില്ല എന്നും കാണിച്ചാണ്്. സുപ്രീം കോടതി കഴിഞ്ഞ ജനുവരിയില്‍ ഈ കേസ് സ്വമേധയാ പരിഗണിച്ചിരുന്നു. പിന്നീട്, സപ്തംബറില്‍ നാലുപേരെ തിരിച്ചെടുത്തു.

‘കേസ് ഡിസ്മിസ്ഡ്, വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് വളരെ എളുപ്പമാണ്. ഈ കേസുകള്‍ കേള്‍ക്കാന്‍ നമ്മള്‍ സമയമെടുത്താല്‍ അത് നമ്മള്‍ മെല്ലെയായതുകൊണ്ടാണ് എന്ന് അഭിഭാഷകര്‍ക്ക് പറയാന്‍ സാധിക്കുമോ? സ്ത്രീകള്‍ ശാരീരികമായും മാനസികമായും പ്രയാസം അനുഭവിക്കുന്ന സമയമാണെങ്കില്‍ എങ്ങനെയാണ് അവര്‍ മെല്ലെയാണ് എന്ന് പറയാന്‍ സാധിക്കുക? അവരെ അതിന്റെ പേരിലെങ്ങനെയാണ് പിരിച്ചുവിടാന്‍ സാധിക്കുക’ എന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.

മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്ന സിവില്‍ ജഡ്ജിമാരായ അദിതി കുമാര്‍ ശര്‍മ, സരിതാ ചൗധരി എന്നിവരുടെ കേസുകളായിരുന്നു ബെഞ്ച് പരിഗണിച്ചത്. മധ്യപ്രദേശ് ഹൈക്കോടതി ഇരുവരുടേയും പിരിച്ചുവിടല്‍ ഉത്തരവുകള്‍ റദ്ദാക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇവരെ 2023- ലാണ് പിരിച്ചുവിട്ടത്. ഇരുവരുടെയും പ്രകടനം മോശമായിരുന്നു എന്നും പെന്‍ഡിംഗ് കേസുകള്‍ ഒരുപാടുണ്ടായിരുന്നു എന്നും ആരോപിച്ചിരുന്നു.

spot_img

Related news

ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍...

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ പോയി വീണത് കനാലില്‍

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ്‌ ചെയ്ത കാര്‍ കനാലില്‍ വീണു....

എച്ച്‌ഐവി ബാധിതനായ 25കാരന്‍ മരിച്ച നിലയില്‍; സ്വകാര്യഭാഗം മുറിച്ചുമാറ്റി, ദേഹമാസകലം മുറിവുകള്‍

ദില്ലി: എച്ച്‌ഐവി ബാധിതനായ യുവാവിന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ദില്ലിയിലെ...

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ്...

ഇന്ത്യയിലും കുട്ടികളുടെ ‘സോഷ്യല്‍ മീഡിയ’ ഉപയോഗം നിരോധിക്കണം

ദില്ലി: ഈയടുത്ത് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഓസ്‌ട്രേലിയ...