ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ ഇപ്പോള്‍ ആധാര്‍ ആവശ്യമാണ്. ഇനി നിലവിലുള്ള ആധാര്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളത് ആണെങ്കില്‍ അത് പുതുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെടുന്നുണ്ട്. ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാന്‍ അവസരമുണ്ട്.

2016-ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച്, ഒരു ആധാര്‍ നമ്പര്‍ ഉടമയ്ക്ക്,ആധാര്‍ നല്‍കിയ തീയതി മുതല്‍ 10 വര്‍ഷത്തെ ഓരോ കാലയളവും പൂര്‍ത്തിയാകുമ്പോള്‍, രേഖകളോ ഐഡന്റിറ്റി തെളിവ് തെളിയിക്കുന്ന വിവരങ്ങളോ പുതുക്കാം. ഒരു ആധാര്‍ കേന്ദ്രത്തില്‍ എത്തി വിവരങ്ങള്‍ പുതുക്കുമ്പോള്‍ നല്‍കേണ്ട ഫീസ് 50 രൂപയാണ്. ഈ മാസം 14 വരെ ഓണ്‍ലൈന്‍ ആയി ചെയ്യുകയാണെങ്കില്‍ ഈ സേവനം സൗജന്യമാണ്.

ഓണ്‍ലൈന്‍ വഴി ആധാര്‍ എങ്ങനെ പുതുക്കാം:

ഘട്ടം 1: myAadhaar പോര്‍ട്ടല്‍ തുറക്കുക

ഘട്ടം 2: ‘ലോഗിന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി ‘ഒടിപി അയയ്ക്കുക’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. OTP നല്‍കി ‘ലോഗിന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായിച്ച് ‘അടുത്തത്’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: ‘മുകളിലുള്ള വിശദാംശങ്ങള്‍ ശരിയാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു’ എന്ന് എഴുതുനിയത്തിനു അടുത്തുള്ള ബോക്സ് ചെക്ക് ചെയ്ത് ‘അടുത്തത്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 6: ‘തിരിച്ചറിയല്‍ തെളിവ്’, ‘വിലാസത്തിന്റെ തെളിവ്’ എന്നീ രേഖകള്‍ അപ്ലോഡ് ചെയ്ത് ‘സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങളുടെ ഇമെയിലില്‍ നിങ്ങള്‍ക്ക് ഒരു ‘സേവന അഭ്യര്‍ത്ഥന നമ്പര്‍ (SRN)’ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ഡോക്യുമെന്റ് അപ്ഡേറ്റ് സ്റ്റാറ്റസ് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാം.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...