പട്ടാമ്പി: ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് ആണ് വിധി പ്രസ്ഥാവിച്ചത്. സ്വകാര്യ ബസ്സിലെ കണ്ടക്ടർ എടപ്പാൾ പെരുമ്പറമ്പ് സ്വദേശി പണിക്കവീട്ടിൽ ജബ്ബാറിന് (42) ആണ് ശിക്ഷ.നാലുവർഷം കഠിന തടവിനും 50,000 രൂപ പിഴയും നൽകാൻ പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ്സിൽ യാത്രചെയ്തിരുന്ന പെൺകുട്ടിയാണ്. തൻ്റെ ദുരനുഭവം സംബന്ധിച്ച് പട്ടാമ്പി പോലീസിൽ പരാതി നൽകിയത്.കോടതി വിധിയെ തുടർന്ന് പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി