വാഷിങ്ടൺ: അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആൻഡ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്‌മിത്ത് രാജിവച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെതല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്‌മിത്തിന്‍റെ രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വിൽ സ്‌മിത്ത് വ്യക്തമാക്കി. ഓസ്‌കര്‍ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്‌മിത്ത് അറിയിച്ചു.