കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) മലപ്പുറം ജില്ലാ പ്രസിഡന്റായി 25 വർഷം പൂർത്തിയാക്കിയ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജിയെ കുറ്റിപ്പുറം യൂണിറ്റ് ആദരിക്കുന്നു. 2026 നവംബർ 20 വെള്ളിയാഴ്ച (ഇന്ന്) വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാരഭവനിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ആദരിക്കൽ ചടങ്ങിനൊപ്പം വിവിധ ക്ഷേമ-സഹായ പദ്ധതികളും സംഗമത്തിൽ നടക്കും. മലപ്പുറം ഡിസ്ട്രിക്ട് ട്രേഡേഴ്‌സ് വെൽഫെയർ ഫൗണ്ടേഷൻ (MDTWF) കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന വ്യാപാരി മരണപ്പെട്ടതിനെത്തുടർന്ന് കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറും
ജില്ലാ, യൂണിറ്റ് മരണാനന്തര സഹായ വിതരണം,അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും മെമ്പർമാരുടെ ഡാറ്റാ ഫോം വിതരണവും,സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ തുടർച്ചയായി അഞ്ചു വർഷം ഗോൾഡ് മെഡൽ നേടിയ ഐഡിയൽ സ്കൂൾ സ്പോർട്സ് കൗൺസിലിന് ആദരം,ഒരേ സ്ഥാപനത്തിൽ 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്കുള്ള ആദരിക്കലും നടക്കും.
കുറ്റിപ്പുറത്ത് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് പ്രസിഡന്റ് കെ.പി.അബ്ദുൽ കരീം, സെക്രട്ടറി ആർ.കെ. ജവഹർ അലി, എം.സി. ഹമീദ്, കെ.എം. ഷമീർ എന്നിവർ പങ്കെടുത്തു.




