ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’ ഇന്ന് തിയേറ്ററുകളിലേക്ക്; പ്രീമിയർ ഷോകൾക്ക് മികച്ച പ്രതികരണം

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി കേരളത്തിൽ നടന്ന പ്രീമിയർ ഷോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ദുൽഖർ സൽമാന്റെ പ്രകടനത്തെയും നായിക സാത്വിക വീരവല്ലിയുടെ അഭിനയത്തെയും പ്രേക്ഷകർ പ്രശംസിച്ചു. വൈകാരികതയും പ്രണയവും പ്രചോദനവും കോർത്തിണക്കിയ മികച്ച സിനിമാനുഭവമാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം.

ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. കല്പന എന്ന കഥാപാത്രത്തെ പുതുമുഖം സാത്വിക വീരവല്ലി അവതരിപ്പിക്കുന്നു. സമൂഹം മുന്നിൽവെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി എത്തുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്.

ശ്രുതി ഹാസൻ, റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ അവതരിപ്പിക്കുന്ന ചിത്രം ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലും ശ്രദ്ധേയനായ ദുൽഖറിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Related news

കൾട്ട് ക്ലാസിക്കിന്റെ ആവേശം ഒട്ടും ചോരാതെ ‘ബാച്ചിലർ പാർട്ടി Deux’; അമൽ നീരദിന്റെ ഗംഭീര ദൃശ്യവിരുന്ന്!

ഒരു സിനിമയുടെ ആദ്യഭാഗത്തിന് ലഭിച്ച മികച്ച അഭിപ്രായങ്ങളും കൾട്ട് പദവിയും നിലനിർത്തിക്കൊണ്ട്...

‘ബാച്ച്‌ലർ പാർട്ടി Deux’ എത്താൻ ഇനി മൂന്ന് നാൾ; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആവേശത്തിൽ ആരാധകർ

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux' തിയേറ്ററുകളിലെത്താൻ...

റിമി ടോമി വീണ്ടും വിവാഹിതയായി; വരൻ മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിൻ മാത്യു

കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയായി. ബോഡി ബിൽഡറും...

അഞ്ച് ദിവസം കൊണ്ട് 174.40 കോടി; ബോക്സ് ഓഫീസിൽ മുന്നേറി സൂര്യയുടെ ‘സീൻ’

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'സീൻ'...

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ; ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ വിസ്മയം

ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ കമൽഹാസന് ഇന്ന് 72-ാം പിറന്നാൾ. ആറാം വയസ്സിൽ...