അഭിനയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ‘വിക്രാന്ത് മാസി’

നടന്‍ വിക്രാന്ത് മാസി. നടന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ്്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് റോളുകള്‍ ബാക്കിയാണെന്ന് കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ കുറിച്ചു. തന്റെ അവസാന ചിത്രങ്ങള്‍ അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും എന്നാണ് നടന്റെ വെളിപ്പെടുത്തല്‍.

‘ട്വല്‍ത്ത് ഫെയില്‍’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നടന്റെ അപ്രതീക്ഷിത വിരമിക്കലിലുള്ള ഞെട്ടലിലാണ് താരത്തിന്റെ ആരാധകര്‍. ‘ദി സബര്‍മതി റിപ്പോര്‍ട്ട്’ ആണ് നടന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.’സീറോ സെ റീസ്റ്റാര്‍ട്ട്’ പോലുള്ള സിനിമകള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ:-

”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.’

‘അതിനാല്‍, നമ്മള്‍ പരസ്പരം അവസാനമായി 2025ല്‍ കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

spot_img

Related news

ഡിസംബര്‍ 13 മുതല്‍ ‘ബോഗയ്ന്‍വില്ല’ ഒടിടിയില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന...

ലക്കി ഭാസ്‌കര്‍ ഒടിടിയില്‍; ചിത്രത്തിന് വന്‍ പ്രതികരണം

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‌കര്‍. പ്രതീക്ഷകള്‍ക്കപ്പുറം ലക്കി...

‘ബിയോണ്ട് ദി ഫെയറിടെയില്‍’ ഡോക്യുമെന്ററി വിവാദം; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ചെന്നൈ: നെറ്റ്ഫിക്ല്‌സ് ഡോക്യുമെന്ററി തര്‍ക്കം കോടതിയില്‍. ധനുഷ് നയന്‍താരയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സിവില്‍...

കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കൊല്ലൂര്‍: കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു....

‘തന്റെ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു’; ‘അമരന്‍ ‘ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി

'അമരന്‍ ' നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. സിനിമയില്‍...