‘തന്റെ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു’; ‘അമരന്‍ ‘ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി

‘അമരന്‍ ‘ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. സിനിമയില്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി വി.വി വാഗീശന്‍ നോട്ടീസ് അയച്ചത്.

സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് തന്റെ നമ്പര്‍ സിനിമയില്‍ കാണിക്കുന്നത്. ഈ നമ്പറിലേക്ക് സിനിമ ഇറങ്ങിയ ശേഷം കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോണ്‍ നമ്പര്‍ മാറ്റില്ലെന്നും വാഗീശന്‍ വ്യക്തമാക്കി.

ശിവകാര്‍ത്തികേയന്‍ സായി പല്ലവി എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളായ അമരന്‍, മികച്ച പ്രേക്ഷകനിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്. 2024 ഒക്ടോബര്‍ 31നാണ് ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം റിലീസ് ചെയ്തത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

spot_img

Related news

നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടു; അനുഭവം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടെന്നും ഇപ്പോൾ അതിൽ നിന്ന്...

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ്...

നായകനായി ലോകേഷ് കനകരാജ്; ‘ഡിസി’ക്ക് മികച്ച പ്രതികരണം

ചെന്നൈ: സംവിധായകനെന്ന നിലയിൽ ത്രില്ലർ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ ലോകേഷ് കനകരാജ്...

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന...

ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി’; ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം...