സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില്‍ മരിച്ചു. 2003, 2007 ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്. സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര്‍ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന് വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തിന് പിന്നാലെ ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കുന്നതാണ് സൈമണ്ട്സിന്റെ വിയോഗം.ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ആന്‍ഡ്രൂ സൈമണ്ട്സ് 2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. 1998 ല്‍ പാകിസ്താനെതിരായിട്ടായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സിന്റെ ഏകദിന അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും.