ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മഞ്ഞു വീഴ്ച ദൃശ്യമായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍, പഴയ കുതിരപ്പന്തയ മൈതാനം, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്.
പകല്‍ കഠിനമായ വെയിലും രാത്രിയില്‍ അതി ശൈത്യവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ചയുടെ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികളും എത്തി തുടങ്ങി. രാത്രിയില്‍ 4 മുതല്‍ 5 ഡിഗ്രി വരെയാണ് താപനില. ഇത് വരും ദിവസങ്ങളില്‍ പൂജ്യത്തില്‍ എത്താനാണ് സാധ്യത. നവംബര്‍ പകുതിയോടെ തുടങ്ങേണ്ട മഞ്ഞു വീഴ്ച ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലം വൈകിയാണ് തുടങ്ങിയത്.