പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് 12.5 കിലോയിലധികം ഭാരം വരുന്ന മാംസം കണ്ടെത്തിയത്. ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂര്‍ ഫ്‌ളയിങ് സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഫ്‌ളയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്.

പാകം ചെയ്തതും അല്ലാത്തതുമായ വന്യമൃഗങ്ങളുടെ മാംസമാണ് പിടിച്ചെടുത്തത്. കത്തികളും സെര്‍ച്ച് ലൈറ്റുകളും ഒരു നാടന്‍ തോക്കും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ജോണ്‍സണെയും മൂത്ത മകന്‍ ജിബി ജോണിനെയും ഫ്‌ളയിങ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. മറ്റൊരു മകനായ സിജോ ജോണിനു വേണ്ടിയിട്ടുള്ള അന്വേഷണം ഊര്‍ജിതമാണ്. കേസ് തുടരന്വേഷണത്തിനായി വഴിക്കടവ് റെയ്ഞ്ചിന് കൈമാറും.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...