അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നല്‍കിയത്. രാത്രിയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ എത്തി സുഹൃത്തിനെ മര്‍ദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. കോട്ടപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് പ്രത്യേക സംഘങ്ങള്‍ ആയാണ് അന്വേഷണം.

പീഡിപ്പിച്ചത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കന്യാകുമാരി സ്വദേശിയുടെ പരാതിയില്‍ പറയുന്നു. വിദ്യാത്ഥിനിയുടെ ആണ്‍സുഹൃത്ത് അടക്കം 20 പേരെ ചോദ്യം ചെയ്തു. പീഡനം നടന്ന സ്ഥലത്തെ സിസിടിവി പ്രവര്‍ത്തനരഹിതമാണ്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ക്യാമ്പസില്‍ ഒരുതരത്തില്‍ ഉള്ള സുരക്ഷയും ഇല്ലെന്ന് വിമര്‍ശനം. പുറത്തുനിന്നുള്ളവരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. എത്രയും വേഗം പ്രതികളെ പിടികൂടണം എന്നും അന്വേഷണം വേഗത്തില്‍ ആക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...