റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്. സൂപ്പര്‍ ബാറ്ററെ സംബന്ധിച്ച് 2024 ഉയര്‍ച്ച താഴ്ചകളുടേതാണെന്ന് പറയാം. ഐസിസി ടി20 ലോകകപ്പ് ഇൗ വര്‍ഷം ഇന്ത്യക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലും തീര്‍ത്തും നിറംമങ്ങിയതിന് തൊട്ടു പിന്നാലെയാണ് പിറന്നാളെത്തുന്നത്.

ഈ വര്‍ഷം ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് കോഹ്ലി വിരമിച്ചിരുന്നു. ഏകദിന, ടെസ്റ്റ് ടീമുകളിലുണ്ടെങ്കിലും അദ്ദേഹം റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. 21 കോടി രൂപ പ്രതിഫലത്തിന് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു കോഹ്ലിയെ നിലനിര്‍ത്തിയത് ഏതാനും ദിവസം മുമ്പാണ്.

വിരാട് കോഹ്ലി തുച്ഛമായ സ്‌കോറിന് പുറത്താവുന്നത് തുടര്‍ന്നതോടെ മാന്യമായി വിരമിച്ച് യുവതാരങ്ങള്‍ക്ക് വഴിമാറണമെന്ന അഭിപ്രായം ഉയര്‍ന്നുതുടങ്ങി. 2027 വരെ ഐപിഎല്ലില്‍ തുടരാന്‍ കോഹ്ലി തീരുമാനിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഈ മാസം നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് കോഹ്ലിയുടെ അടുത്ത മല്‍സരങ്ങള്‍.

ഒരു കാലത്ത് ഇന്ത്യയുടെ റണ്‍മെഷീന്‍ ആയിരുന്നു കോഹ്ലി. അത്രവേഗം ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത നിരവധി ലോക റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരുടെയും ക്യാപ്റ്റന്മാരുടെയും കൂട്ടത്തിലാണ് കോഹ്ലി.

കഴിഞ്ഞ വര്‍ഷം 35ാം പിറന്നാള്‍ ദിനത്തില്‍ കോഹ്ലി 49-ാം ഏകദിന സെഞ്ച്വറി നേടി ആഘോഷം ആഹ്ലാദകരമാക്കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്തുകൊണ്ട് അദ്ദേഹം കരിയറിലെ 50-ാം ഏകദിന സെഞ്ച്വറി നേടി. എന്നാല്‍ കോഹ്ലിയുടെ ഇന്ത്യ 2023 ഏകദിന ലോകകപ്പില്‍ ഓസീസനോട് പരാജയപ്പെടുകയായിരുന്നു.

ഐപിഎല്‍ 2024ല്‍ 154.69 സ്‌ട്രൈക്ക് റേറ്റില്‍ 741 റണ്‍സ് നേടിയ കോഹ്ലി രണ്ട് തവണ ഓറഞ്ച് ക്യാപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. വര്‍ഷങ്ങളായി ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് അനുമാനിക്കപ്പെട്ടിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ചുറികളുടെ (49) റെക്കോഡ് കഴിഞ്ഞ വര്‍ഷം കോഹ്ലി മറികടക്കുകയുണ്ടായി.

ഏറ്റവുമധികം വിജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ടെസ്റ്റ് ക്യാപ്റ്റനാണദ്ദേഹം. 68 കളികളില്‍ നിന്ന് 40 വിജയങ്ങള്‍. ഏറ്റവും വേഗത്തില്‍ 8000, 9000, 10000, 11000, 12000, 13000 ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോഡുകളും കോഹ്ലിയുടെ പേരിലാണ്. ഫോര്‍മാറ്റില്‍ 13,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്ന അഞ്ചാമന്‍.

വിവിധ ഫോര്‍മാറ്റുകളിലായി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി സീരീസ് (21 തവണ) അവാര്‍ഡുകളും കോഹ്ലിയുടെ പേരിലാണ്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ (ശ്രീലങ്ക-10), ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (765), ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ തവണ 600+ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. ഏകദിന ടി20 ലോകകപ്പുകളില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേടിയ ഒരേയൊരു ക്രിക്കറ്റര്‍ കൂടിയാണ് കോഹ്ലി.

spot_img

Related news

‘ഐ കില്‍ യൂ’; ഗൗതം ഗംഭീറിന് വധഭീഷണി, സന്ദേശം കശ്മീര്‍ ഐഎസ്‌ഐഎസിന്റെ പേരില്‍

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി....

പഹൽഗാമിൽ ഹിന്ദുക്കളായ വിനോദസഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ജീവൻ ബലികൊടുത്ത മുസ്ലിം യുവാവ്

ആക്രമണ സമയത്ത് ഓടി രക്ഷപ്പെടുന്നതിനുപകരം, ആദിൽ ഒരു ഭീകരന്റെ അടുത്തേക്ക് ഓടിക്കയറി...

പഹല്‍ഗാം ഭീകരാക്രമണം; ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം...

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും....

ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍...