വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്. ചിലര്‍ നടി സണ്ണി ലിയോണിയുടെ പേരില്‍ വരെ പണം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിമാസം 1000 രൂപ വീതം സണ്ണി ലിയോണി കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്നത്. വിരേന്ദ്ര ജോഷി എന്നയാള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചിലര്‍ സണ്ണി ലിയോണിയുടെ ഉള്‍പ്പെടെ പേരില്‍ പണം തട്ടിയത്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ഹാരിസ് എ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനമുയര്‍ത്തി. ബിജെപി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന മഹ്താരി വന്ദന്‍ യോജനയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനത്തിലേറെ പേരുകളും വ്യാജമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉദ്യോഗസ്ഥരുടേയും ബിജെപി നേതാക്കളുടേയും അറിവോടെയുമാണ് ഇത് നടക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു. സ്ത്രീകള്‍ക്ക് ഈ വിധമൊരു സഹായം നല്‍കാന്‍ കഴിയാത്ത കോണ്‍ഗ്രസ് അവരുടെ അമര്‍ഷം ഈ വിധത്തില്‍ തീര്‍ക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

spot_img

Related news

ദില്ലി ചർച്ചകളിൽ കേരള നേതാക്കൾ; സ്ഥാനാർത്ഥി പട്ടികയും ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് പരിശോധിക്കും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. പ്രതിപക്ഷ...

വിദേശത്ത് ജനിച്ചവർക്കും വോട്ടില്ല? തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഓപ്ഷനുകളില്ല; പ്രവാസികൾക്ക് ഇരട്ടപ്രഹരം

തിരുവനന്തപുരം: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്‌ സാങ്കേതിക തടസം....

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...