സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയെന്ന് ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രവചിക്കുന്നു. ഇന്ന് പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത കൂടുതൽ.

spot_img

Related news

വീണ്ടും തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കയറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് വിലയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്....

പെന്‍ഷന്‍ വിതരണം ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തണം; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ആപ്പ് വരുന്നു

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ മൊബൈല്‍ ആപ്പ് വരുന്നു. നേരിട്ട് പെന്‍ഷന്‍...

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം

തൃശൂര്‍: വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി...

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....