എച്ച്‌ഐവി ബാധിതനായ 25കാരന്‍ മരിച്ച നിലയില്‍; സ്വകാര്യഭാഗം മുറിച്ചുമാറ്റി, ദേഹമാസകലം മുറിവുകള്‍

ദില്ലി: എച്ച്‌ഐവി ബാധിതനായ യുവാവിന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ദില്ലിയിലെ പാലം വിഹാര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ കത്തി കൊണ്ട് നിരവധി മുറിവുകള്‍ ഏറ്റിട്ടുണ്ടെന്നും സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. സമീപത്ത് നിന്ന് യുവാവിന്റെ ഫോണും കണ്ടെത്തിയിരുന്നു. നവംബര്‍ 25ന് ദ്വാരക സെക്ടര്‍ 23 പൊലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത മിസ്സിംഗ് റിപ്പോര്‍ട്ട് പ്രകാരം ഒരു ഇകൊമേഴ്‌സ് കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ഇയാള്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുവാവിന്റെ തലയില്‍ ഭാരമുള്ള കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് അടിച്ചതായി ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് യുവാവ് പാലം വിഹാര്‍ റെയില്‍വേ യാര്‍ഡിലേക്ക് പോകുന്നതിന്റെയും രണ്ട് പേര്‍ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് രണ്ട് പേരെയും ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല.

യുവാവ് വിവാഹിതനാണെന്നും എച്ച്‌ഐവി പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. ഒരു പുരുഷനുമായി യുവാവിന് ബന്ധമുണ്ടെന്ന് ഇയാളുടെ ഫോണിലെ ചാറ്റുകളില്‍ നിന്ന് വ്യക്തമായി. യുവാവ് സ്വവര്‍ഗാനുരാഗിയാണെന്നതോ അല്ലെങ്കില്‍ രോഗമോ ആകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍...

‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം...

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ പോയി വീണത് കനാലില്‍

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ്‌ ചെയ്ത കാര്‍ കനാലില്‍ വീണു....

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ്...

ഇന്ത്യയിലും കുട്ടികളുടെ ‘സോഷ്യല്‍ മീഡിയ’ ഉപയോഗം നിരോധിക്കണം

ദില്ലി: ഈയടുത്ത് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഓസ്‌ട്രേലിയ...