വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷന്‍; 62 ലക്ഷം പേര്‍ക്ക് ലഭിക്കുക 4800 രൂപ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 3200 രുപവീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.

കുടിശികയുള്ള മൂന്ന് ഗഡു പിന്നീട് വിതരണം ചെയ്യും. ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

spot_img

Related news

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം....

ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന്...

സഹായം കേന്ദ്രം നല്‍കിയില്ല; വയനാട് ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ...

മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ...

ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസില്‍...