വിനീഷ്യസും കൂട്ടരും ഇന്ത്യയിലേക്ക്; കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ സൂപ്പർ പോരാട്ടം ഒക്ടോബർ മൂന്നിന്!

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരങ്ങളെല്ലാം ഇടംപിടിച്ചു. വിനീഷ്യസ് ജൂനിയർ, റഫീന്യ, മാർക്വീന്യോസ്, ബ്രൂണോ ഗിമാറസ്, ഡാനിലോ, ഗബ്രിയേൽ മെഗൽഹെസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്ത്യയിലെത്തും.

ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ഇന്ത്യ–ബ്രസീൽ പോരാട്ടം. എൻഡ്രിക്, എസ്താവോ, ജാവോ പെഡ്രോ തുടങ്ങിയ യുവതാരങ്ങളും ബ്രസീൽ സംഘത്തിലുണ്ട്. ഓസ്ട്രേലിയക്കെതിരെ ഈ മാസം 25നും 29നും മത്സരങ്ങൾ കളിച്ച ശേഷമായിരിക്കും ബ്രസീൽ ഇന്ത്യയിലെത്തുക.

വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ബ്രസീൽ ടീമിന്റെ നീക്കം. ഗോൾകീപ്പർമാരായി ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ എന്നിവർ ടീമിലുണ്ട്. അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, മാർക്വീന്യോസ്, വിറ്റോർ റെയ്‌സ്, വെസ്‌ലി തുടങ്ങിയവരാണ് പ്രതിരോധനിരയിൽ.

മധ്യനിരയിൽ ബ്രൂണോ ഗിമാറസ്, ഡഗ്ലസ് ലൂയിസ്, ആന്ദ്രെ സാന്റോസ് ഉൾപ്പെടെയുള്ള താരങ്ങളുണ്ട്. ആക്രമണനിരയിൽ എൻഡ്രിക്, എസ്താവോ, ജാവോ പെഡ്രോ, റഫീന്യ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ എന്നിവർ അണിനിരക്കും.

spot_img

Related news

മെസ്സിയുടെ അവസാന നീലപ്പടയോട്ടം; ഒക്ടോബർ ആറിന് യാത്രയയപ്പ്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാന മത്സരം...

ഇന്ന് ദേശീയ കായിക ദിനം; ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ സ്മരണയിൽ രാജ്യം

ന്യൂഡൽഹി: ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ കായിക...

മെസി വരുമെന്ന പേരിൽ GST തട്ടിപ്പ്: ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

തിരുവനന്തപുരം: മെസി കേരളത്തിലെത്തുമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ്...

മെസ്സിയെ വധിക്കാൻ ഗൂഢാലോചന? ലോകകപ്പിനിടെ ഭീഷണികളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് രേഖകൾ....

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും...