മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തെന്ന് പരാതി. മലപ്പുറം സുല്ലമുസലാം ഓറിയൻ്റൽ സ്കൂളിൻ്റെ കായികമേളക്ക് ഒരുക്കിയ പവലിയൻ ആണ് രാത്രിയിൽ സാമൂഹ്യവിരുദ്ധർ തകർത്തത്. കായിക മേളയുടെ രണ്ടാം ദിനമായ ബുധനാഴ്ച രാവിലെയാണ് പവലിയൻ തകർന്ന നിലയിൽ കണ്ടത്. ഷീറ്റ് വലിച്ചുകീറുകയും ചെയ്തു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.




