ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്; എസ്.എസ്. രാജമൗലിയാണ് അവതരണം

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്നു.

ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

ആർക്കാ മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ടീസറും ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

എസ്.എസ്. കാഞ്ചിയും ഹംസ അലിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.

സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്.എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. പി.ആർ.ഒ: പ്രതീഷ് ശേഖർ.

spot_img

Related news

300 കോടിയിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഇൻഡസ്ട്രി ഹിറ്റായി ചിത്രം

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ...

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ!

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ...

16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്,...

‘ലോക’, ‘കളങ്കാവൽ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

‘സോൾ മേറ്റ്സ്’ ഹ്രസ്വചിത്രം റിലീസ് ചെയ്തു; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിജയക്കുതിപ്പ് തുടരുന്നു

കൊച്ചി: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ‘സോൾ...