മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ!

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഓരോ കഥാപാത്രത്തിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് ഈ ജന്മദിനം ആഘോഷിക്കുന്നത്.

നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും ഒരു ചെറിയ ചലനം കൊണ്ടുപോലും അരനൂറ്റാണ്ടായി മലയാളി മനസ്സുകളിൽ ഒടുങ്ങാത്ത ആവേശമായി പടർന്നുപന്തലിച്ചു നിൽക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷം — മമ്മൂട്ടി.

കാലത്തെ അതിജീവിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് മമ്മൂട്ടിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത്. വെറുമൊരു നടനെന്നതിനപ്പുറം, മനുഷ്യാവസ്ഥകളുടെ വ്യത്യസ്ത തലങ്ങൾ അന്വേഷിക്കുന്നവയാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ.

1971ൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലും 1973ൽ ‘കാലചക്ര’ത്തിലും അപ്രധാന വേഷങ്ങളിലൂടെ സിനിമയിലെത്തിയ മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980ൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു.

പിന്നീട് മലയാള സിനിമ കണ്ടത് പകരംവയ്ക്കാനില്ലാത്ത കഥാപാത്രങ്ങളെയാണ്. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തു, ‘വിധേയൻ’ലെ ഭാസ്കര പട്ടേലർ, ‘മൃഗയ’യിലെ വാറുണ്ണി, ‘സൂര്യമാനസ’ത്തിലെ പുട്ടുറുമീസ്, ‘പൊന്തൻമാട’യിലെ മാട, ‘വാത്സല്യ’ത്തിലെ രാഘവൻ — അങ്ങനെ മലയാളിയുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച കഥാപാത്രങ്ങൾ അനവധി.

കാസർഗോഡൻ നാട്ടുഭാഷ മുതൽ വള്ളുവനാടൻ, തൃശൂർ, കോട്ടയം ഭാഷാഭേദങ്ങൾ വരെ അനായാസം വഴങ്ങുന്ന അഭിനയ വൈഭവം. മലയാളത്തിനപ്പുറം വിവിധ ഇന്ത്യൻ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ.

അരനൂറ്റാണ്ടിലേറെ നീണ്ട അഭിനയയാത്രയിലും ഒടുങ്ങാത്ത അഭിനിവേശത്തോടെ സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന അഭിനയ വിദ്യാർത്ഥിയാണ് മമ്മൂട്ടി.

തികഞ്ഞ പ്രൊഫഷണലിസവും ആത്മാർപ്പണവും ഉണ്ടെങ്കിൽ കാലത്തെ അതിജീവിച്ച് മികവുറ്റ കഥാപാത്രങ്ങളുമായി മുന്നേറാമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന താരം.

പ്രായം മമ്മൂട്ടിക്ക് പിറകേ ചലിക്കുന്ന വെറുമൊരു അക്കം മാത്രം.

മലയാളത്തിന്റെ മഹാനടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Related news

നാട്ടിക ടോൾ പിരിവ് പ്രശ്നത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി; കളക്ടർക്ക് ചുമതല

തൃശൂർ: നാട്ടികയിലെ ടോൾ പിരിവ് പ്രശ്നത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍...

വാടാനപ്പള്ളിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ...

സംസ്ഥാനത്ത് തുലാവർഷമെത്തുന്നു; 17 വരെ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തുന്നതായി സൂചന. ഇന്ന് മുതൽ ഒക്ടോബർ 17 വരെ...

പരിസ്ഥിതിലോല മേഖലയിൽനിന്ന് ശബരിമലയെ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽനിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ...

‘ബ്രേക്കിങ് ബാഡ്’ താരം ആർ.ജെ. മിറ്റി അന്തരിച്ചു; 34 വയസായിരുന്നു

ടെക്സസ്: പ്രശസ്ത അമേരിക്കൻ നടനും ഭിന്നശേഷി അവകാശ പ്രവർത്തകനുമായ ആർ.ജെ. മിറ്റി...