കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട്: മുൻവൈരാഗ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് കുപ്പിയെറിഞ്ഞ ഊട്ടറ സ്വദേശി ബൈജുവിനെയാണ് പൊലീസ് പിടികൂടിയത്. 23കാരനായ ഇയാൾ ‘തത്തമ്മ ബൈജു’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഊട്ടറ വേലയ്ക്കിടെ പൊലീസുകാർ മർദിച്ചതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബാറിലിരുന്ന് മദ്യപിച്ചശേഷം സ്റ്റേഷന് പുറത്തെത്തിയ ഇയാൾ അകത്തേക്ക് ബിയർ കുപ്പി എറിയുകയായിരുന്നു.

സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related news

സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന്...

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ...

ഓപ്പറേഷൻ തൂഫാൻ: 32 ഗ്രാം രാസലഹരിയുമായി 50കാരി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 32 ഗ്രാം രാസലഹരിയുമായി...

വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്ന പ്രതി...

മൂവാറ്റുപുഴ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ 31കാരൻ അറസ്റ്റിൽ

മൂവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ...