മൂവാറ്റുപുഴ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ 31കാരൻ അറസ്റ്റിൽ

മൂവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽനിന്നാണ് മദ്യക്കുപ്പികൾ മോഷണം പോയത്. ഈ മാസം 20നായിരുന്നു സംഭവം.

മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐമാരായ ജി. അനൂപ്, ടി.എ. മുഹമ്മദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related news

കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട്: മുൻവൈരാഗ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ....

സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന്...

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ...

ഓപ്പറേഷൻ തൂഫാൻ: 32 ഗ്രാം രാസലഹരിയുമായി 50കാരി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 32 ഗ്രാം രാസലഹരിയുമായി...

വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്ന പ്രതി...