സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്ത് ജില്ലകളിലും ഞായറാഴ്ച പതിനൊന്ന് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ചക്കിക്കാവ് വെള്ളച്ചാലിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി കുടുക്കിൽ വീടിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞു. കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ക്വാറി പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദം നിലനിൽക്കുന്നതും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതും മഴയുടെ തീവ്രത വർധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയും ഇടിമിന്നലും കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലകളുടെയും സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കരുതെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശമുണ്ട്.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിലിറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Related news

കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട്: മുൻവൈരാഗ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ....

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ...

ഓപ്പറേഷൻ തൂഫാൻ: 32 ഗ്രാം രാസലഹരിയുമായി 50കാരി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 32 ഗ്രാം രാസലഹരിയുമായി...

വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്ന പ്രതി...

മൂവാറ്റുപുഴ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ 31കാരൻ അറസ്റ്റിൽ

മൂവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ...