വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്ന പ്രതി പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45) നെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 68കാരിയായ ലതികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതി കവർന്നത്. ആൾത്തിരക്കില്ലാത്ത ഭാഗത്ത് സ്കൂട്ടറിലെത്തിയ പ്രതി വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുനിർത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

ഭയന്ന ലതിക മകളുടെ വീട്ടിലെത്തിയെങ്കിലും മകൾ ജോലിക്ക് പോയിരുന്നു. തുടർന്ന് പള്ളുരുത്തിയിലെ വീട്ടിലെത്തിയ ലതിക ബന്ധുവിനോട് വിവരം പറയുകയും രാത്രിയോടെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും മുൻപ് മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. തുടർന്നാണ് ചേരാനെല്ലൂർ ഭാഗത്തുനിന്ന് ഉമേഷിനെ പിടികൂടിയത്.

ഹിൽ പാലസ്, കാലടി, മുളന്തുരുത്തി, പറവൂർ, എളമക്കര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ മാലപൊട്ടിക്കൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചൂതാട്ടത്തിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

പറവൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒന്നരലക്ഷം രൂപയ്ക്ക് പണയംവെച്ച മോഷണമുതൽ പൊലീസ് കണ്ടെടുത്തു. വരാപ്പുഴ എസ്.എച്ച്.ഒ സുനെഖ് ജെയിംസ്, സബ് ഇൻസ്പെക്ടർമാരായ വന്ദന കൃഷ്ണൻ, ദേവരാജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജെനീഷ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related news

കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട്: മുൻവൈരാഗ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ....

സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന്...

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ...

ഓപ്പറേഷൻ തൂഫാൻ: 32 ഗ്രാം രാസലഹരിയുമായി 50കാരി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 32 ഗ്രാം രാസലഹരിയുമായി...

മൂവാറ്റുപുഴ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ 31കാരൻ അറസ്റ്റിൽ

മൂവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ...