തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി; ടി.വി.കെയ്ക്കെതിരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടത് പാർട്ടികൾ

ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടത്താമെന്ന് വ്യക്തമാക്കിയ കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി തീരുമാനിച്ചാൽ അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

അഭിഭാഷകനായ കെ. സുധൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ വിധി വന്നത്. അണ്ണാ ഡി.എം.കെ ടിക്കറ്റിൽ വിജയിച്ച ശേഷം രാജിവെച്ച് ടി.വി.കെ (TVK) ടിക്കറ്റിൽ വീണ്ടും മത്സരിക്കുന്നവർക്കായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് പൊതുപണം പാഴക്കലാണെന്നും, ഇവരിൽ നിന്ന് തിരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം: അതേസമയം, തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി ലക്ഷ്മണനും, മധുരാന്തകത്ത് സി.പി.എമ്മിനായി സുഗന്ധിയും മത്സരിക്കും. വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പാർട്ടികളാണ് ഉപതെരഞ്ഞെടുപ്പിൽ ടി.വി.കെ സഖ്യത്തിനെതിരെ നേരിട്ട് രംഗത്തിറങ്ങുന്നത്.

ജയിച്ചതിന്റെ ഇരുപതാം ദിവസം എം.എൽ.എമാർ രാജിവെച്ചുവന്നത് അധാർമ്മികമാണെന്നും ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണെന്നുമുള്ള വിമർശനത്തോടെയാണ് ഇടതുപാർട്ടികൾ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ടി.വി.കെ സർക്കാരിനുള്ള പിന്തുണ തുടരുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. ഇത് വിജയ് സർക്കാരിന് വലിയ ആശ്വാസമേകുന്നതാണ്.

spot_img

Related news

2000 രൂപ വരെയുള്ള യു.പി.ഐ, റൂപേ ഇടപാടുകൾക്ക് ഫീസ് ഈടാക്കരുത്; കർശന നിർദേശവുമായി കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യു.പി.ഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക്...

മണിപ്പൂരിൽ വീണ്ടും തീപ്പൊരി; നാഗ വിഭാഗക്കാരുടെ വീടുകൾക്ക് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ ഒരു ഗർഭിണി ഉൾപ്പടെ നാല് കുക്കികളടക്കം കൊല്ലപ്പെട്ട...

മണിപ്പൂരിൽ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു....

ഫാൻസ് പവർ സോഷ്യൽ പവറായി; 8 സംസ്ഥാനങ്ങളിൽ HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

സിനിമാതാരങ്ങളോടുള്ള ആരാധന ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്ന് തെളിയിക്കുകയാണ് അല്ലു അർജുൻ ആരാധകർ. എട്ട്...

ചൈന – ഇന്ത്യ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഗ്വാങ്‌ഷൂ – ഡൽഹി സർവീസ് 21 മുതൽ

ചൈനീസ് നഗരമായ ഗ്വാങ്‌ഷൂവിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു....