ജീപ്പിൽ കൊണ്ടുപോയ കെഎസ്ഇബി തോട്ടി തട്ടി 75കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75)ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടിയാണ് ജാനകിയെ തട്ടിയത്.

അപകടത്തിൽ ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റു. പരിക്കേറ്റ ജാനകിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സാഹചര്യവും കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

spot_img

Related news

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ ഓഫീസ് പ്രവർത്തനം ആരംഭിച്ചു!

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ...

43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും; റിപ്പോർട്ടർ ടി.വി. ഉടമയുടെ കുടുംബവീട്ടിൽ മദ്യശേഖരം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും...

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക്...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...