മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എംഎൽഎയുടെ വീടിന്റെ നിർമാണ ആവശ്യങ്ങൾക്കായി എത്തിച്ച് സൂക്ഷിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് പൈങ്ങോട്ടൂർ ആയങ്കരയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നത്. സംഭവസമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല.

മോഷണവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കല്ലൂർക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

ബിഷ്ണു മണ്ഡൽ മുൻപും സമാനമായ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ നിർമാണത്തിലിരിക്കുന്ന വീടുകളിലും ക്ഷേത്രങ്ങളിലും നടന്ന സമാന മോഷണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ പരിശോധിച്ചുവരികയാണ്.

spot_img

Related news

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ ഓഫീസ് പ്രവർത്തനം ആരംഭിച്ചു!

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ...

ജീപ്പിൽ കൊണ്ടുപോയ കെഎസ്ഇബി തോട്ടി തട്ടി 75കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ്...

43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും; റിപ്പോർട്ടർ ടി.വി. ഉടമയുടെ കുടുംബവീട്ടിൽ മദ്യശേഖരം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...