ഗോത്രവര്‍ഗ വിഭാഗത്തിലെ യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായത് ഉന്തിയ പല്ലെന്ന കാരണത്താലെന്ന് പരാതി

അട്ടപ്പാടി: ഗോത്രവര്‍ഗ വിഭാഗത്തിലെ യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായത് ഉന്തിയ പല്ലെന്ന കാരണത്താലെന്ന് പരാതി. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ഇക്കാരണത്താല്‍ പിഎസ്എസി ജോലി നിഷേധിച്ചത്. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനെന്ന് അറിയിക്കുന്നത്.ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

spot_img

Related news

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം....

ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന്...

സഹായം കേന്ദ്രം നല്‍കിയില്ല; വയനാട് ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ...

മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ...

ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസില്‍...