ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി ശൈഖുനായുടെ ഉറൂസിനോടനുബന്ധിച്ച് നടത്തുന്ന സൗജന്യ നിരക്കിൽ ഉള്ള മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്ലിയാരുടെ സാന്നിധ്യത്തിൽ നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എൻ മുഹമ്മദലി സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് നൽകിക്കൊണ്ട് വിതരണം ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികൾക്ക് ഫത്തഹുൽ ഫത്താഹ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്