ഇന്ന് ദേശീയ അര്‍ബുദപ്രതിരോധദിനം. ജനങ്ങളില്‍ അര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
അര്‍ബുദബാധിതരുടെ എണ്ണം ഇന്ത്യയില്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേര്‍ അര്‍ബുദബാധിതരാണ്. ശ്വാസകോശാര്‍ബുദവും സ്തനാര്‍ബുദവുമാണ് പുരുഷന്‍മാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത്്.
2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 12.8 ശതമാനം വര്‍ധന 2025 ഓടെ ഉണ്ടാകുമെന്നാണ് പഠനം. രാജ്യ വ്യാപകമായി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയും രോഗനിര്‍ണയം നടത്തിയും തക്കസമയത്ത് ചികിത്സ എത്തിച്ചും അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ജനസംഖ്യാഅനുപാതത്തിലുള്ള കാന്‍സര്‍ രജിസ്ട്രികള്‍ ആസൂത്രണത്തിന് സഹായകമാകുന്നു. രാജ്യത്ത് ആര്‍ബുദ പ്രതിരോധദിനം 2014 മുതലാണ് ആചരിക്കാന്‍ തുടങ്ങിയത്. ഈ ദിനത്തില്‍ ആശുപത്രികളും മറ്റ് പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് സൗജന്യ രോഗനിര്‍ണയ ക്യാംപുകളും പഠനക്ലാസുകളും സംഘടിപ്പിക്കുന്നു.