ബോക്‌സ് ഓഫീസില്‍ ഹിറ്റടിച്ച് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌ക്കര്‍’

കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് മാത്രം ഒറ്റ ദിവസം കൊണ്ട് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌ക്കര്‍ നേടിയത് രണ്ടരക്കോടി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ആരാധകര്‍.

175 സ്‌ക്രീനുകളിലാണ് കേരളത്തില്‍ ആദ്യദിനം പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന്റെ ഒറ്റദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 12.70 കോടിയാണ്. വേഫെറര്‍ ഫിലിംസാണ് കേരളത്തിലും ഗള്‍ഫിലും സിനിമ പ്രദര്‍ശനത്തിന് എത്തിച്ചത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം മീനാക്ഷി ചൗധരിയും ചിത്രത്തില്‍ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ 1980 ലാണ് കഥ നടക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആ കാലഘട്ടത്തിലെ ബോംബെ നഗരം അതേപടി പകര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയേയും ബാങ്കിംഗ് മേഖലയേയും പിടിച്ചു കുലുക്കിയ ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് ഭാസ്‌ക്കര്‍ കുമാറെന്ന ആറായിരം രൂപ ശമ്പളക്കാരനായ ബാങ്ക് ഉഗ്യോഗസ്ഥനെയാണ്.

സിതാര എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ലക്കി ഭാസ്‌ക്കര്‍ നിര്‍മിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

spot_img

Related news

ചാലക്കുടിക്കാരൻ ചങ്ങാതി ഓർമ്മയായിട്ട് പത്ത് വർഷം; മണിനാദം നിലച്ചിട്ടും ജനഹൃദയങ്ങളിൽ ആ രൂപം മായുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട 'മണിനാദം' നിലച്ചിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. വെള്ളിത്തിരയിലെ...

വിവാദങ്ങൾ തുണച്ചില്ല; കേരള സ്റ്റോറി 2 ബോക്സ് ഓഫീസിൽ വൻ പരാജയം, നാലാം ദിനം നേടിയത് വെറും 2 കോടി

വലിയ വിവാദങ്ങൾക്ക് കാരണമായ കാമാഖ്യ നാരായൺ സിങ്ങ് സംവിധാനം ചെയ്ത 'കേരള...

‘കേരള സ്റ്റോറി 2’ന് തിരിച്ചടി; കൊച്ചിയിലും കോഴിക്കോട്ടും ആദ്യ ഷോകൾ റദ്ദാക്കി

കൊച്ചി: ആളില്ലാത്തതിനാൽ കൊച്ചിയിൽ 'കേരള സ്റ്റോറി2'വിന്‍റെ ആദ്യ പ്രദർശനത്തിന് ഷോ റദ്ദാക്കി....

നിവിൻ പോളിയുടെ ‘ബോക്സ് ഓഫീസ് മായ’ ഇനി ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ നിവിൻ പോളി വൻ തിരിച്ചുവരവ് നടത്തിയ...