‘കങ്കുവ’യുടെ വിളയാട്ടത്തിന് ഇനി വെറും അഞ്ച് നാള്‍

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കങ്കുവ റിലീസിന് ഇനി വെറും അഞ്ച് ദിവസം മാത്രം. റിലീസിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും വന്‍ റിലീസിന് ആണ് കങ്കുവ ഒരുങ്ങുന്നത്. കേരളത്തില്‍ 550 സ്‌ക്രീനുകളില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കങ്കുവ റിലീസ് ചെയ്യും. ലോകമെമ്പാടുമായി 2200ലധികം ഷോകളാണ് ആദ്യദിനം ഉണ്ടാകുക.

നവംബര്‍ 14ന് ആണ് കങ്കുവ റിലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് വിവരം. ഒന്‍പത് മണിമുതലാകും തമിഴ്‌നാട്ടില്‍ ഷോ ആരംഭിക്കുക. 350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 38 ഭാഷകളിലായി റിലീസ് ചെയ്യും.

ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ ദിശ പട്ടാണിയാണ് നായികയായി എത്തുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.

യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 34 മിനിറ്റാണ് കങ്കുവയുടെ ദൈര്‍ഘ്യം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം തിയറ്ററുകളില്‍ രണ്ട് ഭാഗങ്ങളായാണ് എത്തുക. സ്റ്റുഡിയോ ഗ്രീന്‍, യുവി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

spot_img

Related news

‘മോളിവുഡ് ടൈംസ്’ കഥാപാത്രങ്ങൾ യഥാർഥ വ്യക്തികളല്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അഭിനവ് സുന്ദർ നായക്

കൊച്ചി: നസ്ലനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ്...

വിലക്കിനും വിവാദങ്ങൾക്കും ഒടുവിൽ ‘ജനനായകൻ’ ഇന്ന് തിയേറ്ററുകളിൽ

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ...

ഓണം തൂക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; ആരാധകരെ ആവേശത്തിലാക്കി ആദ്യ പ്രണയഗാനം എത്തി

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക്...

ദുൽഖറിന്റെ ‘ഗെയിം’, പൃഥ്വിയുടെ ‘ഖലീഫ’, നിവിന്റെ ‘കുടുംബ യൂണിറ്റ്’; തിയേറ്ററുകളിൽ ഇത്തവണ തീപാറും ഓണപ്പോര്!

ഇത്തവണത്തെ ഓണം റിലീസിൽ മലയാള സിനിമയിൽ വമ്പൻ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ദുൽഖർ...

പൊങ്കൽ റിലീസ് മുടങ്ങി, ഒടുവിൽ ഈ മാസം 23-ന് തിയറ്ററുകളിലേക്ക്; വ്യാജ പതിപ്പിന്റെ ഭീഷണിയെ മറികടക്കുമോ ‘ജനനായകൻ’?

തമിഴ് സിനിമാലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രങ്ങളിലൊന്നാണ്...