ലോകേഷിന്റെ എല്‍സിയുവില്‍ പുതിയ സംഗീത സംവിധായകന്‍

ചെന്നൈ: ‘ബെന്‍സ്’ എന്ന വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സാണ്. ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും, രചനയും ലോകേഷ് കനകരാജാണ്. ലോകേഷിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ചിത്രം എന്നാണ് വിവരം.

ചിത്രത്തിലേക്ക് പുതിയ സംഗീത സംവിധായകനെ പരിചയപ്പെടുത്തുകയാണ് ലോകേഷ്. മ്യൂസിക്ക് ആല്‍ബങ്ങളിലൂടെ തരംഗമായ സംഗീതജ്ഞന്‍ സായ് അഭ്യങ്കര്‍ ബെന്‍സിന്റെ സംഗീതസംവിധായകനായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ അപ്‌ഡേറ്റ്.

ലോകേഷിന്റെ എല്‍സിയുവിലെ മൂന്നാമത്തെ മ്യൂസിക് ഡയറക്ടറാണ് സായി. സാം സിഎസ് ആണ് കൈതി സംഗീത സംവിധാനം ചെയ്തത്. വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ അനിരുദ്ധാണ് സംഗീതം സംവിധാനം ചെയ്തത്. ബെന്‍സ് അണിയറക്കാര്‍ സായ് അഭ്യങ്കറിനെ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആസാ കുട, കച്ചി സേര തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായി അഭ്യങ്കര്‍ പ്രശസ്തനായത്. സായി ആണ് ഈ ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കി പാടിയത്്. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായി.

എല്‍സിയുവിന്റെ ഭാഗമായി ലിയോയ്ക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്ററില്‍ എല്‍സിയുവിന്റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്്. അതിന് പിന്നാലെയാണ് ബെന്‍സ് ഇറങ്ങുക.

ലോകേഷ് സിനിമാറ്റിക് യുണിവേഴ്‌സിന്റെ എന്‍ഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു. കൈതി 2വിന് പുറമെ റോളക്‌സ്- എ സ്റ്റാര്‍ഡ് എലോണ്‍, വിക്രം 2 എന്നിവയാണ് എല്‍സിയുവില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ എന്‍ഡ് ഗെയിം വിക്രം 2 ആകും എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്.

spot_img

Related news

താര സംഘടന ‘അമ്മ’ പുതിയ മാറ്റങ്ങളിലേക്ക്; കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം...

മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കാളിദാസനും താരിണിക്കും പ്രണയസാഫല്യം

നടന്‍ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാര്‍ത്തി. രാവിലെ 7.15നും...

‘പുഷ്പ’യില്‍ ഫയര്‍ ആയി തീയറ്ററില്‍ തീപ്പന്തം കത്തിച്ചു; 4 പേര്‍ പിടിയില്‍

ബംഗളൂരു ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം...

ഡിസംബര്‍ 13 മുതല്‍ ‘ബോഗയ്ന്‍വില്ല’ ഒടിടിയില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന...

അഭിനയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ‘വിക്രാന്ത് മാസി’

നടന്‍ വിക്രാന്ത് മാസി. നടന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച...