ഒന്നാം ക്ലാസ് പ്രവേശന മാനദണ്ഡം: ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുള്ള മന്ത്രിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു .കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 22 സംസ്ഥാനങ്ങള്‍ ഉത്തരവ് നടപ്പാക്കി. കേരളം അടക്കം എട്ട് ഇടങ്ങളില്‍ മാത്രമാണ് നടപ്പാക്കാത്തത്. ഈ സാഹചര്യത്തിലാണ് 2021 ല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത് .ഫെബ്രുവരി 9 നാണ് വീണ്ടും നിര്‍ദേശം നല്‍കി കേന്ദ്രം സര്‍ക്കുലര്‍ ഇറക്കിയത്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമൊണ്് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്. ആറ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് മാത്രമേ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര നിര്‍ദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

spot_img

Related news

മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്

ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട്...

നിയമസഭ സംഘര്‍ഷം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിലേക്ക് ഇരച്ചുകയറി വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദിച്ച കേസില്‍...

എഷ്യാനെറ്റ് ന്യൂസിനെതിരെ നല്‍കിയ പരാതി: പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ്...

LEAVE A REPLY

Please enter your comment!
Please enter your name here