പരപ്പനങ്ങാടിയില്‍ മണ്‍സൂണ്‍ ബംപറടിച്ച പരപ്പനങ്ങാടിയിലെ ഹരിതകര്‍മസേനാംഗങ്ങളെ തേടിയെത്തുന്നത് സഹായാഭ്യര്‍ഥനകളുടെ പ്രവാഹമാണ്.
11 പേരോടും ഇഷ്ടം. 15 ലക്ഷം തരണം. വീട്, ഭൂമി വാങ്ങണം, സഹായിക്കണം’. മറ്റൊന്നില്‍: ‘എല്ലാവരോടും സന്തോഷം. രണ്ടു മക്കള്‍ പഠിക്കുന്നു. 5 ലക്ഷം തരണം’ തുടങ്ങിയവയാണ് കത്തുകൡ പറയുന്നത്. പോസ്റ്റ് കാര്‍ഡില്‍ എഴുതിയിട്ട ഇത്തരം ഒട്ടേറെ കത്തുകളാണ് ഇവരെ ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുന്നത്. ബംപറടിച്ചവരുടെ കൂട്ടത്തിലെ ചിലരുടെ പേരിലാണ് പല കത്തുകളും. എന്നാല്‍ മേല്‍വിലാസം കൃത്യമല്ല.
ഹരിതകര്‍മസേന, പരപ്പനങ്ങാടി നഗരസഭ എന്നോ പരപ്പനങ്ങാടി, ഭാഗ്യഹരിതകര്‍മ സേന എന്നോ ആണ് വിലാസമായി എഴുതിയിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ ഹരിതകര്‍മസേനയില്‍ ജോലി ചെയ്യുന്ന 11 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് കേരള മണ്‍സൂണ്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചിരുന്നു. വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും ജീവിത പ്രാരബ്ധങ്ങള്‍ മാത്രം ബാക്കിയിരിപ്പായുള്ളവരാണ് ഈ വിജയികളെല്ലാം. ലോട്ടറിയടിച്ചിട്ടും ഇവര്‍ ഹരിതകര്‍മസേനയിലെ ജോലി ഉപേക്ഷിച്ചിട്ടില്ല.