പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട്് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് പ്രഭോദിനി സ്വദേശികളായ ആയൂര്‍ രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്.ഇന്ന് ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം.തവനൂര്‍ കാര്‍ഷിക കോളജിന്റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...