പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം; പ്രതിയെ പിടി കൂടി പൊലീസ്

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അയ്യന്തോള്‍ സ്വദേശി കുന്നമ്പത്ത് വീട്ടില്‍ ദേവരാജനെ (59) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി സര്‍ക്കാര്‍ സ്‌കൂളിലെ പാര്‍ട്ട് ടൈം സ്വീപ്പറാണ്. നാലോളം പെണ്‍കുട്ടികള്‍ക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. രക്ഷിതാക്കളോട് വിദ്യാര്‍ത്ഥിനികള്‍ വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകര്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

spot_img

Related news

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; നേട്ടം കൊയ്ത് യുഡിഎഫ്

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. ഇടതുമുന്നണിയ്ക്ക് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍...

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് 600 രൂപ വീതമാണ് ഒരു...

എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക...

ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കുമായി വിശ്രമകേന്ദ്രം

മുതിര്‍ന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും അടുത്തവര്‍ഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...