എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം പറഞ്ഞു.

കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ടീച്ചര്‍ ചെയ്തതാണെന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് കുട്ടി തുറന്നുപറഞ്ഞത്. സ്‌കൂള്‍ അധികൃതരെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും അവര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

ഇന്നലെയാണ് സംഭവം നടന്നത്. കുഞ്ഞ് എല്‍കെജിയിലാണ് പഠിക്കുന്നത്. വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്ന വാദത്തില്‍ അധ്യാപിക ഉറച്ചുനിന്നു. പിന്നീട് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ മാനേജ്മെന്റിന് ലഭിക്കുന്നത്. സംഭവത്തില്‍ കുടുംബം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Related news

നാട്ടിക ടോൾ പിരിവ് പ്രശ്നത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി; കളക്ടർക്ക് ചുമതല

തൃശൂർ: നാട്ടികയിലെ ടോൾ പിരിവ് പ്രശ്നത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍...

വാടാനപ്പള്ളിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ...

സംസ്ഥാനത്ത് തുലാവർഷമെത്തുന്നു; 17 വരെ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തുന്നതായി സൂചന. ഇന്ന് മുതൽ ഒക്ടോബർ 17 വരെ...

പരിസ്ഥിതിലോല മേഖലയിൽനിന്ന് ശബരിമലയെ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽനിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം; യുവാവിന് അഞ്ച് വർഷവും രണ്ട് മാസവും തടവ്

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും...