നവീകരിച്ച കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ

കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച വിപുലമായ പുതിയ ഷോറൂം വളാഞ്ചേരിയിൽ സജ്ജമായെന്ന് ഭാരവാഹികൾ. നവീകരിച്ച ഷോറൂം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വളരുന്ന വളാഞ്ചേരിക്കൊപ്പം പുതുമകളോടെ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ച വിപുലമായ ഷോറൂം ജനുവരി ആറിന് രാവിലെ 10 മണിക്ക് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് റോഡിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിക്കും.വർഷങ്ങളോളമായി മികച്ച സേവനമാണ് കവിത വളാഞ്ചേരിയിൽ കാഴ്ച വച്ച് വരുന്നത്. മാറുന്ന സൗന്ദര്യസങ്കല്പങ്ങൾക്കൊപ്പം തിളങ്ങി നിൽക്കുന്ന കവിത ഗോൾഡൻ ഡയമണ്ട്സിന്റെ വളാഞ്ചേരിയിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളും ജനങ്ങൾക്കായി ഒരുക്കി നൽകുന്നുണ്ട്.ഓരോ ദിവസവും ജ്വല്ലറി പർച്ചേസ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എന്ന രീതിയിൽ 20 പേർക്ക് ഡയമണ്ട് റിങ്ങുകൾ സൗജന്യമായും, 20 പേർക്ക് പർച്ചേസിന്‍റെ സ്വർണ്ണവില മാത്രം സ്വീകരിച്ച പണിക്കൂലി തിരികെ നൽകുകയും ചെയ്യുന്നു. കൂടാതെ ആഭരണങ്ങൾക്ക് ഒരു വർഷത്തെ സമ്പൂർണ്ണ ഇൻഷുറൻസ് പരിരക്ഷയും അഡ്വാൻസ്ഡ് ബുക്കിങ്ങിലൂടെ പണിക്കൂലിയില്ലാതെ ആഭരണങ്ങൾ സ്വന്തമാക്കാനും ലഘുതവണകളുടെ പണിക്കൂലിയില്ലാതെ സ്വർണം സ്വന്തമാക്കാനുള്ള സ്കീമുകളും കവിത ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്‌ഉദ്ഘാടന ചടങ്ങിൽ കവിത ജ്വല്ലേഴ്സിൻ്റെ ന്യൂ ബ്രാൻഡിംഗ് പ്രകാശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി നിർവഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ മുഹമ്മദലി, നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, പ്രതിപക്ഷ നേതാവ് സി അച്യുതൻ, നഗരസഭ കൗൺസിലർ ദീപ്തി ഷൈലേഷ് തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ഷോറൂം മാനേജർമാരായ ഷുക്കൂർ, സന്ദീപ് എന്നിവർ പങ്കെടുത്തു.

spot_img

Related news

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...