മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. അതിരപ്പിള്ളിയിലേക്ക് കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിലച്ചത്.

സർവീസ് വലിയ നഷ്ടത്തിലായതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർവീസ് നിർത്തിയതെന്ന് ബസ് ഉടമ വ്യക്തമാക്കി. അതിരപ്പിള്ളി വരെ കെ.എസ്.ആർ.ടി.സി ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് യാത്ര ചെയ്യാൻ സ്വകാര്യ ബസിനെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസ് ലാഭകരമല്ലാതായതിനെ തുടർന്നാണ് സർവീസ് നിർത്തിയതെന്നും ഉടമ പറഞ്ഞു.

മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ നിലവിലുണ്ടെങ്കിലും തോട്ടം തൊഴിലാളികൾക്ക് ജോലി സമയത്ത് എത്താൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലയോര മേഖലയായ മലക്കപ്പാറയിൽ തോട്ടം തൊഴിലാളികളും ആദിവാസികളും വിദ്യാർഥികളുമാണ് പ്രധാനമായും താമസിക്കുന്നത്.

അതിരപ്പിള്ളി പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും മലക്കപ്പാറ മേഖലയിലാണ്. കാലങ്ങളായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ഈ പ്രദേശത്തെ ആദിവാസികൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കും പ്രധാന യാത്രാ ആശ്രയമായിരുന്നു.

ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

spot_img

Related news

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ...

മന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുൻപ് വേദിക്ക് സമീപം ഉടുമ്പ്; വനംവകുപ്പ് പിടികൂടി

കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് വേദിക്ക്...

കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ്...

കെട്ടിട നമ്പർ വൈകിപ്പിച്ചു; വിവരാവകാശ നിയമലംഘനം: ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ

കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന ഫയൽ വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിലെ വിവരങ്ങൾ നൽകാതിരിക്കുകയും...

പുൽപ്പള്ളിയിൽ മദ്യലഹരിയിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട്...