തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടിയെ ഉപയോഗിച്ചെന്ന് ആരോപണം; ഉദയനിധി സ്റ്റാലിനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസ്. ധാരാപുരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ധാരാപുരത്ത് നടന്ന പൊതുയോഗത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

തിരുപ്പൂർ ജില്ലാ പൊലീസിന്റെ വാർത്താക്കുറിപ്പ് പ്രകാരം, ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവം.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

യോഗത്തിനിടെ ഉദയനിധി ഒരു കുട്ടിയെക്കൊണ്ട് സംസാരിപ്പിച്ചതായും, മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിച്ചതായും ആരോപണമുണ്ട്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കുട്ടിയുടെ പേരോ പ്രായമോ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചെങ്കിലും, ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

spot_img

Related news

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും

ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഒക്ടോബർ ഒൻപതിന് രാജ്യത്തെ...

ഇന്ത്യ–ബ്രസീൽ ഫുട്ബോൾ പോരാട്ടം ഇന്ന്

കൊൽക്കത്ത: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ–ബ്രസീൽ പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിൽ കിക്കോഫ്....

മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികൾ മരിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച്...

മുല്ലപ്പെരിയാറിൽ മഴയ്ക്കായി തമിഴ്നാട് കർഷകരുടെ പ്രാർത്ഥന

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ ലഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ പ്രതിപക്ഷ യുവജന-വിദ്യാർഥി മാർച്ച് തടഞ്ഞു

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം...